മമ്മൂട്ടിയും പൃഥിരാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2009ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായിരുന്നു പോക്കിരിരാജ. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ രണ്ടാംഭാഗം പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
പോക്കിരിരാജയിലെ പ്രധാന താരങ്ങളെല്ലാം മധുരരാജയില്‍ അണിനിരക്കുമ്പോള്‍ ചിത്രത്തില്‍ പൃഥിരാജ് ഇല്ല എന്നത് ആരാധകരില്‍ നിരാശ ഉളവാക്കിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ പൃഥി ഇല്ലാത്തതിന്റെ കാരണം മമ്മൂട്ടി തന്നെ വെളുപ്പെടുത്തിയിരിക്കുകയാണ്.
‘പോക്കരിരാജയില്‍ എന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ല.’ അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു മമ്മൂട്ടിയുടെ തമാശരൂപേണയുള്ള മറുപടി.ഇത് പോക്കിരിരാജയുടെ രണ്ടാം ഭാഗമല്ലെന്നും രാജയുടെ രണ്ടാം വരവാണെന്നും മമ്മൂട്ടി പറഞ്ഞു.
നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, തുടങ്ങി പോക്കിരിരാജയിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാം മധുരരാജയിലും ഉണ്ടാകും. ചിത്രം ഏപ്രില്‍ 12ന് പ്രദര്‍ശനത്തിന് എത്തും.