തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡായ വൈശേരിയില്‍ നിന്നുള്ള സ്ഥാനാർത്ഥിയും മമ്മൂട്ടി ചിത്രം ‘മധുരരാജ’യുടെ നിര്‍മാതാവുമായിരുന്ന നെല്‍സണ്‍ ഐപ്പിന് തോൽവി. എല്‍.ഡി.എഫ് സ്ഥാനാർഥി പി.എം. സുരേഷിനോട് 218 വോട്ടുകള്‍ക്കായിരുന്നു പരാജയം. സുരേഷ് 426 വോട്ടുകള്‍ നേടിയപ്പോള്‍ നെല്‍സണ്‍ ഐപ്പ് 208 വോട്ടുകള്‍ മാത്രമാണ് നേടിയത്.
അതെ സമയം, നടന്‍ തിലകന്റെ മകന്‍ ഷിബു തിലകനും പരാജയപ്പെട്ടു. തൃപ്പൂണിത്തുറ 25-ാം ഡിവിഷനില്‍ എല്‍.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച സി.എ. ബെന്നിയോടാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന ഷിബു തിലകന്‍ പരാജയപ്പെട്ടത്.