ഐഎഫ്എഫ്ഐയുടെ സമാപന ചടങ്ങില്‍ അതിഥികളായി മാധുരി ദീക്ഷിതും മനോജ് ബാജ്പേയിയും

ന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐയുടെ 52-ാം പതിപ്പിന് ഇന്ന് ഗോവയില്‍ സമാപനം. സമാപന ചടങ്ങില്‍ മാധുരി ദീക്ഷിതും, ഗ്രാന്‍ഡ് ജൂറിയുടെ ഭാഗമായി മനോജ് ബാജ്പേയിയും പങ്കെടുക്കും. വെര്‍ച്വലായി ഫെസ്റ്റിവല്‍ കാണാന്‍ ഉതകുന്ന മാതൃകയിലാണ് ഇത്തവണ സമാപന ചടങ്ങ് ഒരുക്കിയിയിരുന്നത്. ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്റെയും രണ്‍വീര്‍ സിങിന്റെയും ലൈവ് പെര്‍ഫോമന്‍സുകളുണ്ടാകും. ഗായകരായ സുഖ്വീന്ദറും ബി പ്രാക്കും അവതരിപ്പിക്കുന്ന സംഗീത നിശയിലൂടെ ആയിരിക്കും ചടങ്ങിന്റെ സമാപനം. ‘ഇന്ത്യന്‍ പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍’ നേടിയ പ്രസൂണ്‍ ജോഷി സമാപന ചടങ്ങില്‍ അവാര്‍ഡ് സ്വീകരിക്കും.

കഴിഞ്ഞ വര്‍ഷം 69 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 95 രാജ്യങ്ങളില്‍ നിന്നും 624 ചിത്രങ്ങള്‍ ഐഎഫ്എഫ്‌ഐ വേദിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 73 രാജ്യങ്ങളില്‍ നിന്നുള്ള 148 ചിത്രങ്ങള്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 12 വേള്‍ഡ് പ്രീമിയറുകളും ഏഴ് ഇന്റര്‍നാഷണല്‍ പ്രീമിയറുകളും 26 ഏഷ്യ പ്രീമിയറുകളും 64 ഇന്ത്യന്‍ പ്രീമിയറുകളും ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നു.

Top