അഞ്ച് ലക്ഷം രൂപയുടെ ലെഹങ്കയില്‍ തിളങ്ങി മാധുരി ദീക്ഷിത്; വൈറല്‍

ഫാഷനിസ്റ്റുകള്‍ക്കിടയില്‍ ഇപ്പോഴും താരമാണ് ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് . പ്രായം അമ്പതുകള്‍ കടന്നെങ്കിലും സൗന്ദര്യത്തിലും സ്റ്റൈലിലും താരം നമ്പര്‍ വണ്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പ്രിയ വസ്ത്രമായ ലെഹങ്കയില്‍ തന്നെയാണ് ഇത്തവണയും താരം തിളങ്ങുന്നത്. വെള്ളയും ഗോള്‍ഡനും നിറങ്ങളിലുള്ള ഷിഫോണ്‍ ചിക്കന്‍ഗാരി ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. കാണുന്ന പോലെ തന്നെ വിലയിലും വലിയ താരമാണ് ഈ ലെഹങ്ക. അഞ്ച് ലക്ഷം രൂപയാണ് ലെഹങ്കയുടെ വില.

സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ തരുണ്‍ തഹിലിയാനിയുടെ കലക്ഷനില്‍ നിന്നുള്ളതാണ് ഈ ലെഹങ്ക. എംബ്രോയ്ഡറിയും ബീഡ്‌സ് വര്‍ക്കുകളുമാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ചിത്രങ്ങള്‍ മാധുരി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്വപ്നം കാണുന്നത് ഒരിക്കലും നിര്‍ത്തരുത് എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് മാധുരി കുറിച്ചത്.

Top