മധുവിന്റെ കൊലപാതകം; പുനരന്വേഷണം വേണമെന്ന് കുടുംബം

madhu murder

അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസില്‍ പുനരന്വേഷണം വേണമെന്ന് കുടുംബം.കുടുംബത്തിന് കേസ് നടത്തിപ്പില്‍ ഉപദേശം നല്‍കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ വി. നന്ദകുമാറിനോടാണ് ഈ ആവശ്യം ഉന്നയിച്ചത്.നന്ദകുമാര്‍ ഇന്ന് മധുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. നിയമോപദേശം നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തന്നെയായിരിക്കും കേസ് നടത്തുക.

മധുവിന്റെ കൊലപാതകം കഴിഞ്ഞ ആഴ്ച കോടതി പരിഗണിക്കുമ്പോള്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എവിടേയെന്ന് മണ്ണാര്‍ക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ മധുവിന്റെ വീട്ടുകാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് എതിരെ രം?ഗത്തെത്തി. കേസ് സിബിഐ അമ്പേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ കുടുംബം തീരുമാനമെടുത്തിട്ടില്ല.

ഇതിനിടയില്‍ കേസില്‍ നിലപാട് വ്യക്തമാക്കി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രം?ഗത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാന്‍ പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാന്‍ കാരണമെന്ന് അഡ്വ. വി ടി രഘുനാഥ് പറഞ്ഞു. തനിക്കെതിരെ സംശയമുയര്‍ന്ന സാഹചര്യത്തില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി തുടരുന്നതില്‍ താല്‍പര്യക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു .പ്രതികള്‍ ആവശ്യപ്പെട്ട രേഖകള്‍ പൊലീസ് കൈമാറാതെ വിസ്താര നടപടികള്‍ തുടങ്ങാന്‍ കഴിയില്ല. ആദ്യ കുറ്റപത്രത്തില്‍ പഴുതുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

 

Top