കൊച്ചി: അട്ടപ്പാടിയില്‍ മോഷ്ണം നടത്തിയെന്നാരോപിച്ച് ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ടോവിനോ തോമസ്.
ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നിക്കേണ്ടെന്നും, ഓരോരുത്തര്‍ക്കും ഓരോ നീതിയാണിവിടെയെന്നും, കോടികള്‍ മോഷ്ടിച്ചവരൊക്കെ സുഖമായി ജീവിക്കുന്നുവെന്നും കുറ്റപ്പെടുത്തി കൊണ്ട് ടോവിനോ തന്റെ ഫെയ്‌സബുക്ക് പേജില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു. വിശന്നുവലഞ്ഞ് ഭക്ഷണം മോഷ്ടിച്ചവന്‍ ആണിവിടെ കൊടും കുറ്റവാളി. കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു. പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവര്‍ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല! ഓരോരുത്തര്‍ക്കും ഓരോ നീതി. സൂപ്പര്‍ !!
ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നിക്കണ്ട. എല്ലാരും കണക്കാ. ഞാനും, നിങ്ങളും, എല്ലാ പാര്‍ട്ടികളും, എല്ലാ മതങ്ങളും, ഗവണ്‍മെന്റും, ടോട്ടല്‍ സിസ്റ്റവും ഒക്കെ കണക്കാ. ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്‌നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല. ശ്രീ മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞപോലെ ഇതിന്റെ അവസാനം ഒരു റെവല്യൂഷന്‍ ആയിരിക്കും, താരം കൂട്ടിച്ചേര്‍ത്തു.