മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി, അനുനയത്തിന് നേതാക്കള്‍

മധ്യപ്രദേശ്: ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചതോടെ മധ്യപ്രദേശിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയില്‍ പരിഹാരം കാണാന്‍ കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുകുള്‍ വാസ്നിക്, ദീപക് ബാബ്രിയ, ഹരീഷ് റാവത്ത് എന്നിവരെയാണ് നിയോഗിച്ചത്. വിമതരുമായി സംസാരിക്കാന്‍ സജ്ജന്‍ സിംഗ് വര്‍മ്മ, ഗോവിന്ദ് സിംഗ് എന്നീ നേതാക്കളെയും ചുമതലപ്പെടുത്തി.

അതേസമയം ബിജെപി എംഎല്‍എമാരെ ഹരിയാന ഗുരുഗ്രാമിലെ ഐടിസി ഗ്രാന്‍ഡ് ഭാരത് ഹോട്ടലിലെത്തിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനയുണ്ടായിരുന്നു.

മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി സിന്ധ്യക്ക് മാറ്റിവെച്ചതായാണ് സൂചന. നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ ബിജെപി എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിന്ധ്യയെ അനുകൂലിക്കുന്ന 22 വിമത എംഎല്‍എമാരാണ് ഇതുവരെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.

Top