ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഗുണയില്‍ എഐസിസി ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ പിന്നില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിന്ധ്യ വിജയിച്ച മണ്ഡലമാണിത്.
പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി പിന്നില്‍. ബിജെപിയുടെ നിലഞ്ജന്‍ റോയിയാണ് മുന്നിട്ടു നില്‍ക്കുന്നത്.
അതേസമയം അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ലീഡ് തിരിച്ചുപിടിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പിന്നിലായി. ആദ്യ ഘട്ടത്തില്‍ വോട്ടെണ്ണിയപ്പോള്‍ സ്മൃതി പിന്നിലായിരുന്നു. ഇരു സ്ഥാനാര്‍ഥികളും ശക്തമായി ഏറ്റുമുട്ടിയ മണ്ഡലമാണ് അമേഠി.