ഭോപ്പാല്‍: മധ്യപ്രദേശിലെ റെയ്‌സണ്‍ ജില്ലയില്‍ നവജാത ശിശു ഉള്‍പ്പെടെ ഒരു കുടുംബത്തില്‍ നാല് പേര്‍ മരിച്ച നിലയില്‍.
പൂര്‍ണ്ണിമ ഭുരിയ, ഇവരുടെ പന്ത്രണ്ട് മാസം പ്രായമുള്ള കുഞ്ഞ്, പൂര്‍ണ്ണിമയുടെ അമ്മ ലതാ ധീമര്‍, പൂര്‍ണ്ണിമയുടെ സഹോദരന്‍ ആകാശ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പൂര്‍ണ്ണിമയുടെ ഭര്‍ത്താവ് ഷന്നുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ വീടിനുള്ളില്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റൂം ഹീറ്റര്‍ കണ്ടത്തിയിട്ടുണ്ട്. ഇതിനുള്ളില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്ന് പൊലീസ് പറഞ്ഞു.