ഭോപ്പാല്‍: മഴയ്ക്ക് വേണ്ടി മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ തവളകളുടെ വിവാഹം നടത്തി ബിജെപി മന്ത്രി. വനിത ശിശുക്ഷേമ മന്ത്രിയായ ലളിത യാദവാണ് ചത്തര്‍പുരിലെ ക്ഷേത്രത്തില്‍ തവളകളെ വിവാഹം കഴിപ്പിച്ചത്.
തവളക്കല്ല്യാണം കാണാന്‍ നൂറുകണക്കിന് ആളുകളാണ് ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയത്. വിവാഹശേഷം സദ്യയും ഒരുക്കിയിരുന്നു. ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ നടത്തി വരുന്ന അതിപുരാതന ആചാരമാണ് തവളകളുടെ കല്ല്യാണവും അതിനു ശേഷമുള്ള വിവാഹ സദ്യയുമെന്ന് ക്ഷേത്ര തന്ത്രി ആചാര്യ ബ്രിജ്‌നന്ദന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി കൊടും വരള്‍ച്ചയനുഭവപ്പെടുന്ന ചത്തര്‍പുര്‍ മണ്ഡലത്തെ പ്രിതിനിധീകരിക്കുന്ന മന്ത്രിയാണ് ലളിത യാദവ്. എന്നാല്‍ ഇത്തരം അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ജനപ്രിതിനിധിയുടെ നടപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രകൃതിയുടെ സംതുലനാവസ്ഥയ്ക്കായി നടത്തുന്ന ഒരു ആചാരമാണിത് എന്നാണ് മന്ത്രി സംഭവത്തെ കുറിച്ച് നല്‍കുന്ന വിശദീകരണം.