ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം കൂടുതല്‍ കറി ചോദിച്ച ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് പാചകക്കാരി കറി ഒഴിച്ചു. ദിന്‍ഡോരി ജില്ലയിലെ ഷാപൂര്‍ലുദ്ര ഗ്രാമത്തിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയ്ക്കു നേരെ അക്രമം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും പുറം ലോകം അറിയുന്നത് ഇപ്പോഴാണ്.
മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.