ഭോപ്പാല്‍ : മധ്യപ്രദേശില്‍ അട്ടിമറി കണ്ടെത്തിയ വിവാദ വോട്ടിംഗ് മെഷീന്‍ ഏറ്റവും ഒടുവിലായി ഉപയോഗിച്ചത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍! വിവരം പുറത്തറിഞ്ഞതോടെ ഉന്നത രാഷ്ട്രീയ കേന്ദങ്ങള്‍ ഞെട്ടിയിരിക്കുകയാണ്.
‘തകരാറ്’ കണ്ടെത്തിയ വോട്ടിംഗ് യന്ത്രം അവസാനമായി ഉപയോഗിച്ചത് കാണ്‍പൂരിലെ ഗോവിന്ദ് നഗറിലാണ്. എഴുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ഇവിടെ നിന്ന് വിജയിച്ചത്. പരിശോധന നടത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
ഏതു ബട്ടണില്‍ വിരലമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്ന അട്ടിമറി പരിശോധിക്കാന്‍ അഞ്ചംഗ വിദഗ്ധ സംഘത്തെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മധ്യപ്രദേശിലേക്ക് അയച്ചിരുന്നത്.
ഐടി ഡിയറക്ടര്‍ മുകേഷ് മീണ, അഡീഷണല്‍ ഡയറക്ടര്‍ മധുസൂധനന്‍, എജിഎം എസ്‌കെ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ തുടര്‍ പരിശോധനയിലാണ് വോട്ടിംഗ് മെഷീനുകള്‍ യുപിയിലും ഉപയോഗിച്ചതായി സ്ഥരീകരിച്ചത്.
20 ദിവസം മുമ്പ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചവയില്‍ 300 വോട്ടിംഗ് മെഷീനുകളാണ് മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനായി എത്തിച്ചത്.
‘തകരാറ് ‘കണ്ടെത്തിയ വോട്ടിംഗ് യന്ത്രം അവസാനമായി ഉപയോഗിച്ചത് കാണ്‍പൂരിലെ ഗോവിന്ദ് നഗറിലായിരുന്നെന്നു കണ്ടെത്തി. 71,509 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ അബിംകാ ശുക്ലയ്ക്ക് എതിരെ ബിജെപി സ്ഥാനാര്‍ഥി സത്യദേവ് പച്ചൗരി വിജയിച്ചത്.
ജില്ലാ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സലിന സിംഗിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് കഴിഞ്ഞ ദിവസം വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഗോപാല്‍ കൃഷ്ണ, എസ്പി സുശാന്ത് സക്‌സേന എന്നിവരടക്കം 19 പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടു പിന്നാലെ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് മുന്‍മുഖ്യമന്ത്രി മായവതി രംഗത്തു വന്നിരുന്നു ഇതിനു ശേഷം ഡല്‍ഹിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകള്‍ക്ക് പകരം പേപ്പര്‍ സംവിധാനം ഉപയോഗപെടുത്തണമെന്ന് പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവളും രംഗത്ത് വന്നിരുന്നു കോണ്‍ഗ്രസും ഈ ആവിശ്യത്തെ പിന്തുണച്ചിരുന്നു.
ഇപ്പോഴത്തെ ഈ കണ്ടുപിടുത്തം ബിജെപിക്ക് എതിരെ ശക്തമായ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.