മധ്യപ്രദേശിലെ പാവപ്പെട്ടവരുടെ വൈദ്യുതി ബില്‍ കുടിശ്ശിക എഴുതി തള്ളാന്‍ നിര്‍ദേശം

sivaraj-singh

ഭോപ്പാല്‍: മധ്യപ്രദേശിലെ പാവപ്പെട്ടവരുടെ വൈദ്യുതി ബില്‍ കുടിശ്ശിക എഴുതി തള്ളാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാരിന്റെ ഈ നിര്‍ദേശം സംസ്ഥാനത്തെ 77 ലക്ഷം പാവപ്പെട്ടവര്‍ക്കാണ് ഗുണം ചെയ്യുക. എന്നാല്‍ ഇതു വഴി മധ്യപ്രദേശ് സര്‍ക്കാരിന് ആയിരം കോടിയുടെ ബാധ്യത വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്യാബിനറ്റാണ് പദ്ധതിയ്ക്ക് അനുകൂല തീരുമാനമെടുത്തത്. ഈ നിര്‍ദേശ പ്രകാരം ജൂലൈ 1 വരെയുള്ള കുടിശ്ശികയാണ് എഴുതി തള്ളുക.

കൂടാതെ മധ്യപ്രദേശില്‍ തൊഴിലാളികള്‍ക്കും അസംഘടിതര്‍ക്കും സബ്‌സിഡി അടിസ്ഥാനത്തില്‍ വൈദ്യുതി വിതരണം ചെയ്യാനും പദ്ധതിയുണ്ട്. അതുവഴി അസംഘടിത മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും ബിപിഎല്‍ കുടുംബത്തിനും പ്രതിമാസം 200 രൂപയ്ക്ക് വൈദ്യുതി ലഭിക്കും. ഇതില്‍ താഴെയാണ് ബില്‍ എങ്കില്‍ പൂര്‍ണമായും ബില്‍തുക അടക്കേണ്ടിവരും. പദ്ധതിയുടെ ഗുണഫലം 88 ലക്ഷം പേര്‍ക്ക് ലഭിക്കുമെന്നാണ് വിവരം. പുതിയ പദ്ധതിയായ ജന്‍ കല്യാണ യോജന 2018 നും സംസ്ഥാന ക്യാബിനറ്റ് അനുമതി നല്‍കിയിട്ടുണ്ട്.

Top