മധ്യപ്രദേശ് മന്ത്രിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏത് മന്ത്രിയാണെന്ന വിവരം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്ച നടന്ന കാബിനറ്റ് യോഗത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഗവര്‍ണര്‍ ലാല്‍ജി ടണ്ഡന്റെ അന്ത്യകര്‍മ്മ ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

Top