കോളിവുഡിലും ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമാണ് മാധവന്‍.
‘വിക്രം വേദ’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ എണ്ണം വർധിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.
വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയുന്ന മാധവൻ ഇപ്പോഴിതാ എെശ്വര്യ റായിയുടെ നായകനാവുകയാണ്.
കരണ്‍ ജോഹറിന്റെ ‘യേ ദില്‍ ഹെ മുഷ്കിലി’ന് ശേഷം ഐശ്വര്യ നായികയാവുന്ന ‘ഫണ്ണി ഖാനി’ല്‍ മാധവന്‍ നായകനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മണിരത്നം ചിത്രം ‘ഗുരു’വില്‍ ഐശ്വര്യയും മാധവനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ജോടികളാകുന്നത് ആദ്യമായാണ്.
അനില്‍ കപൂറാണ് ചിത്രത്തിലെ മറ്റൊരു താരം. നവാഗതനായ അതുല്‍ മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.