പ്രേമം ഫെയിം മഡോണ സെബാസ്റ്റ്യന്‍ ധനുഷിന്റെ നായികയാവുന്നു. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന കൊടി എന്ന ചിത്രത്തിലൂടെയാണ് ധനുഷും മഡോണയും ആദ്യമായി ഒന്നിക്കുന്നത്. ശ്യാമിലിയെയാണ് ഈ കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചത്. എന്നാല്‍ ചില കാരണങ്ങളാല്‍ ശ്യാമിലി പ്രോജക്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
തൃഷയാണ് കൊടിയിലെ മറ്റൊരു നായിക. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന കൊടി ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. അതേ സമയം മഡോണയുടെ ആദ്യ തമിഴ് ചിത്രം കാതലും കടന്തുപോകും നാളെ തിയേറ്ററുകളിലെത്തും. സൂദു കവും , എക്‌സ് എന്ന ചിത്രങ്ങള്‍ക്ക് ശേഷം നളന്‍ കുമാരസ്വാമി സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകന്‍.
പ്രേമത്തിനുശേഷം മലയാളത്തില്‍ മഡോണ നായികയാകുന്ന കിംഗ് ലയറിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ ദുബായില്‍ പുരോഗമിക്കുകയാണ്. ലാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീപാണ് നായകന്‍.