ചെന്നൈ: കാബറേ നൃത്തവും ലഹരിമരുന്നു വില്‍പന ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നെന്നു സംശയിക്കുന്ന ചെന്നൈയിലെ എല്ലാ ക്ലബ്ബുകളും റസ്റ്ററന്റുകളും പൂട്ടി മുദ്രവയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ചെന്നൈ നഗരഹൃദയത്തില്‍ 2014 മുതല്‍ കാബറേ നടത്തുന്ന റസ്റ്ററന്റിനെതിരെയുള്ള കേസ് പരിഗണിക്കുകയായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി റസ്റ്ററന്റ് പൂട്ടാന്‍ ഉത്തരവിട്ടു.