Madras high court bans unauthorised ‘Sharia courts’

ചെന്നൈ: തമിഴ്‌നാട്ടിലെ ശരീഅത്ത് കോടതികളെ നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധി. പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ എന്ന ആള്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജ്ജിയിലാണ് കോടതി ഉത്തരവ്.

ആരാധനാലയങ്ങളെ ഒരു തരത്തിലും കോടതികളായി കാണാനാവില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും ജസ്റ്റിസ് എം.സുന്ദറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ചെന്നൈ അണ്ണാശാലയിലെ മക്ക മസ്ജിദ് കൗണ്‍സിലിനെതിരായ കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

പൊതു കോടതികള്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ശരീഅത്ത് നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തപ്പെട്ട ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമെന്ന ആവശ്യം ശരീഅത്ത് കോടതി തള്ളിയതിനെ തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാന്‍ ശരീഅത്ത് കോടതിയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

സ്വത്ത് തര്‍ക്കവും വൈവാഹിക ബന്ധവുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ ശരീഅത്ത് കോടതികള്‍ നടത്തുന്ന ഇടപെടലുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.

Top