ചെന്നൈ : മദ്രാസ് ഐ.ഐ.ടിയില്‍ അടുത്തിടെയുണ്ടായ ആത്മഹത്യകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക് താന്ത്രിക് യുവജനതാദളാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ മദ്രാസ് ഐ.ഐ.ടിയില്‍ മാത്രം 14 ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. ഇതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടും. ഇവയെല്ലാം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്നാണ് പരാതി. ഹര്‍ജി ബുധനാഴ്ച പരിഗണിയ്ക്കും.
കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണം വിവാദമായ സാഹചര്യത്തിലാണ് ഹര്‍ജി.