ചെന്നൈ: ദത്ത് നല്‍കിയ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മ സമര്‍പിച്ച ഹര്‍ജിയില്‍ വളര്‍ത്തമ്മക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി. ബാലികയെ വളര്‍ത്തമ്മക്ക് കൈമാറാനാണ് ശനിയാഴ്ച ജസ്റ്റീസുമാരായ ബി.എന്‍.പ്രകാശ്, മഞ്ജുള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
സേലം അമ്മാപേട്ട രമേഷ് – സത്യ ദമ്പതികളാണ് ഒന്‍പത് വര്‍ഷം മുന്‍പ് ശിവകുമാര്‍ – ശരണ്യ ദമ്പതികളില്‍നിന്ന് നിയമാനുസൃതം മൂന്നര മാസം പ്രായമുള്ളപ്പോള്‍ കുഞ്ഞിനെ ദത്തെടുത്തത്. സത്യയുടെ സഹോദരനാണ് ശിവകുമാര്‍. രണ്ട് വര്‍ഷം മുന്‍പ് രമേഷ് അര്‍ബുദം ബാധിച്ച് മരണപ്പെട്ടിരുന്നു. ഈ നിലയിലാണ് ശരണ്യ തന്റെ മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മാപേട്ട പൊലീസില്‍ പരാതി നല്‍കിയത്.
പിന്നീട് സത്യയും ശരണ്യയും മദ്രാസ് ഹൈകോടതിയില്‍ ഹര്‍ജി സമര്‍പിച്ചു. ആരുടെ കൂടെ പോകാനാണ് താല്‍പര്യമെന്ന് കോടതി ആരാഞ്ഞപ്പോള്‍ ഇരുവരും വേണമെന്നായിരുന്നു കുട്ടിയുടെ മറുപടി. തുടര്‍ന്നാണ് ബാലിക വളര്‍ത്തമ്മയോടൊപ്പം വളരട്ടെയെന്ന് കോടതി ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കല്‍ ബാലികയെ കാണാന്‍ പെറ്റമ്മയായ ശരണ്യക്ക് കോടതി അനുമതിയും നല്‍കി.