ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ വിഐപികള്‍ക്ക് പ്രത്യേക വഴിവേണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : രാജ്യ വ്യാപകമായി ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ വി ഐ പികള്‍ക്ക് പ്രത്യേക വഴിവേണമെന്ന് മദ്രാസ് ഹൈക്കോടതി. വി ഐ പികള്‍ക്ക് പുറമെ സിറ്റിങ് ജഡ്ജിമാര്‍ക്കും ഇത്തരത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് എംവി മുരളീധരന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ദേശീയ പാതകളിലുള്ള ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

ടോള്‍ പ്ലാസകളില്‍ നിര്‍ത്തി വിഐപിയാണെന്ന ഐഡന്റിറ്റി തെളിയിക്കാന്‍ സമയമേറെ എടുക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഉത്തരവ് ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ടോള്‍ പ്ലാസകള്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top