ഫാത്തിമയുടെ മരണം; അധ്യാപകര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കി മദ്രാസ് ഐഐടി

ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകര്‍ക്ക് പങ്കില്ലെന്ന് മദ്രാസ് ഐഐടി. ഫാത്തിമ ആത്മഹത്യ ചെയ്തത് മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഐഐടിയുടെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

ഒരു വിഷയത്തില്‍ കാര്യമായി മാര്‍ക്ക് കുറഞ്ഞിരുന്നു. പഠിക്കാന്‍ സമര്‍ത്ഥയായിരുന്ന ഫാത്തിമ ഇതോടെ മനോവിഷമത്തിലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാത്തിമയ്ക്ക് ഐഐടിയില്‍ മതപരമായ വിവേചനമുണ്ടായിരുന്നെന്ന് വീട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നതാണ് ഐഐടിയുടെ റിപ്പോര്‍ട്ട്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top