തളിപ്പറമ്പ്: മദ്രസ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.
തിരുവട്ടൂർ തോട്ടിക്കീലിലെ നൂറുൽ ഇസ്ലാം മദ്രസ അധ്യാപകൻ വാഴയിൽ വീട്ടിൽ മമ്മൂട്ടിയേയാണ്(47) തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13 മുതൽ മൂന്നു ദിവസങ്ങളിൽ മദ്രസയിൽവച്ചു പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന 12 കാരനായ വിദ്യാർഥി ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണു കേസ്.
ചോദ്യം ചെയ്തതിൽനിന്നും കൂടുതൽ കുട്ടികളെ ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.