ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ യുപിയിലെ മദ്രസകള്‍ക്ക് നിര്‍ദേശം.
സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനും ദേശീയ ഗാനം ആലപിക്കാനും ആണ് യു പി മദ്രസാ ശിക്ഷ പരിഷത്ത് വിജ്ഞാപനം പുറപ്പെടുവിച്ചത്.
നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മദ്രസകളോട് സ്വാതന്ത്യ ദിനത്തില്‍ സാസംക്കാരിക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരവ് അര്‍പ്പിക്കണമെന്നും അറിയിച്ചിരുന്നു.
അതിനു പിന്നാലെയാണ് മദ്രസ ശിക്ഷാ പരിഷത്ത് വിജ്ഞാപനം പുറത്തു വിട്ടത്.
സ്വാതന്ത്ര്യദിനത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ മദ്രസകള്‍ക്ക് നിര്‍ദ്ദേശം ലഭിക്കുന്നത് ഇതാദ്യമായാണ്.