മാഡ്രിഡ്: യുവതാരം ഒസ്മാന്‍ ഡെംബലെയുടെ പരിക്ക് ബാഴ്സലോണയെ പരുങ്ങലിലാക്കുന്നു. ബാഴ്സലോണ ഫസ്റ്റ് ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയ താരം വീണ്ടും വേദന അനുഭവപ്പെട്ടതോടെ പെട്ടെന്ന് തന്നെ മൈതാനം വിടുകയായിരുന്നു. ആയതിനാല്‍ രണ്ടാഴ്ച കൂടി താരം പുറത്തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറോടെ ടീമിലേക്ക് മടങ്ങിയെത്തും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ താരത്തിന്റെ മടങ്ങിവരവ് വൈകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബറിലാണ് ബാഴ്സയ്ക്ക് വേണ്ടി ഡെംബലെ അവസാനമായി കളത്തിലിറങ്ങിയത്. ഈ സീസണില്‍ അഞ്ച് ലാലിഗ മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ കഴിഞ്ഞത്.