മധുവിനെ മര്‍ദിച്ച് കൊന്ന കേസില്‍ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍

madu murder case

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെങ്കിലും അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യനെ സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് അട്ടപ്പാടി ആദിവാസി ആക്ഷന്‍ സമിതി നേതാവ് പി.വി. സുരേഷ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.

സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കിയതിനെ തുടര്‍ന്ന് കോടതി കേസ് തീര്‍പ്പാക്കി. മധുവിനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ അന്വേഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കേയാണ് ഉദ്യോഗസ്ഥനെ തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. ഈ നടപടി കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

Top