മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ പൊങ്കലിന്റെ ഭാഗമായി നടന്ന ജല്ലിക്കെട്ടിനിടെ 32 പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. മധുരയിലെ ആവണിയാപുരത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആവണിയാപുരത്ത് മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ചാണ് ജല്ലിക്കെട്ട് മത്സരം നടന്നത്. ഇക്കുറി 700 കാളകളും മത്സരാര്‍ത്ഥികളുമാണ് ജെല്ലിക്കെട്ടില്‍ പങ്കെടുത്തത്. അതേസമയം, തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കര്‍ഷകനായ എ. കെ കണ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.