പാല : കന്യാസ്ത്രീക്കെതിരായ ലൈംഗീകാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതി. എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ മൊബൈല്‍ സേവന ദാതാക്കളോടാണ് 18ാം തീയതിക്ക് മുന്നെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
2014 മുതല്‍ 2016 വരെയുള്ള മൊബൈല്‍ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊബൈല്‍ കമ്പനികളെ സമീപിച്ചിരുന്നുവെങ്കിലും ഇതിന് കമ്പനികള്‍ തയ്യാറായിരുന്നില്ല. ആവശ്യമെങ്കില്‍ 2016ന് ശേഷമുള്ളവ ഹാജരാക്കാമെന്നായിരുന്നു മൊബൈല്‍ കമ്പനികളുടെ നിലപാട്.
ഈ കാലയളവില്‍ ബിഷപ്പ് അര്‍ധരാത്രിയടക്കം പല സമയങ്ങളില്‍ വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊബൈല്‍ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.