Magnetic Charger

ടെക് ലോകത്ത് അതിവേഗം കുതിച്ചുക്കൊണ്ടിരിക്കുന്ന മേഖലയാണ് സ്മാര്‍ട്ട്‌ഫോണ്‍.ഏറ്റവും കൂടുതല്‍ ഗവേഷണങ്ങളും പുതിയ ഉല്‍പന്നങ്ങളും വരുന്നത് ഈ മേഖലയില്‍ നിന്നും തന്നെയാണ്.നേരത്തെ മണിക്കൂറുകളോളം വേണ്ടിവന്നിരുന്ന മൊബൈല്‍ ചാര്‍ജിങിന് ഇപ്പോള്‍ നിമിഷനേരം മതി. ഓരോ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുമ്പോഴും പ്രധാന ഫീച്ചറുകളില്‍ ഒന്നായി അതിവേഗ ചാര്‍ജിങ് സംവിധാനവും ഉണ്ട്.

ചാര്‍ജിങ് ജോലികള്‍ എളുപ്പവും ലളിതവുമാക്കുന്ന മൊബൈല്‍ ചാര്‍ജിങിലെ പുതിയ പരീക്ഷണമാണ് മാഗ്‌നറ്റിക് ചാര്‍ജര്‍. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഹാന്‍ഡ്‌സെറ്റുകളില്‍ ഉപയോഗിക്കാവുന്ന നിരവധി മാഗ്‌നറ്റിക് ചാര്‍ജര്‍ കിറ്റുകള്‍ ആമസോണിലും ഇ-ബെയിലും ലഭ്യമാണ്.

സ്മാര്‍ട്ട്‌ഫോണുകളിലെ ചാര്‍ജര്‍ പോര്‍ട്ടുകളില്‍ നേരത്തെ തന്നെ ഫിറ്റ് ചെയ്യുന്ന മാഗ്‌നറ്റിക് ഡിവൈസിലേക്ക് ചാര്‍ജര്‍ ഒട്ടിപ്പിടിക്കുന്നതാണ് മാഗ്‌നറ്റിക് ചാര്‍ജര്‍. ഫോണ്‍ ചാര്‍ജര്‍ പോര്‍ട്ട് സുരക്ഷിതമായി വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ മാഗ്‌നറ്റിക് ചാര്‍ജറിനു കഴിയും. മാഗ്‌നറ്റിക്കിന്റെ സഹായത്തോടെ ഒട്ടിപ്പിടിക്കുന്നതിനാല്‍ കേബിളിനു കാര്യമായ കേടുപാടുകളൊന്നും സംഭവിക്കില്ല. ഇടക്കിടെ ചാര്‍ജര്‍ കേബിള്‍ വാങ്ങുന്നതും ഒഴിവാക്കാനാകും.

Top