ഇറാന്‍ ആണവ കേന്ദ്രത്തിന് സമീപം ഭൂകമ്പം, രണ്ടാം തവണ; ‘സംശയങ്ങള്‍’ ഉയരുന്നു

റാന്റെ ഏക ആണവ പവര്‍ പ്ലാന്റില്‍ നിന്നും 30 മൈല്‍ അകലെ 4.9 വ്യാപ്തി രേഖപ്പെടുത്തുന്ന ഭൂകമ്പം. ഇതേ പ്രദേശത്ത് ഒരു ഭൂകമ്പം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടുമൊരു ഭൂകമ്പം. ആറ് മൈല്‍ ആഴത്തിലാണ് ബൊറാസ്ജാനില്‍ നിന്നും ആറ് മൈല്‍ മാറി ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന നാടകീയ സംഭവങ്ങളില്‍ പുതിയതാണ് ഈ സംഭവം.

അമേരിക്കന്‍ സേനകള്‍ താമസിക്കുന്ന ബേസുകളിലേക്ക് മിസൈല്‍ അക്രമണം നടത്തിയതിന് പുറമെ ഉക്രെയിന്‍ യാത്രാവിമാനം തകര്‍ന്നുവീഴുകയും ചെയ്ത ഘട്ടത്തിലാണ് ആണവ കേന്ദ്രത്തിന് സമീപം ഭൂകമ്പം രേഖപ്പെടുത്തിയത്. ഇറാന്റെ വിവാദമായ ആണവ പദ്ധതി കേന്ദ്രം സ്ഥിതി ചെയ്യുന്ന ബുഷെഹറിലാണ് ഭൂകമ്പം എന്നത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനം തകര്‍ന്നുവീണ അതേ ദിവസം തന്നെയാണ് ഭൂകമ്പം. അറുപതോളം കാനഡക്കാരും, 71 ഇറാന്‍കാരും, 15 ഉക്രെയിന്‍, 3 ബ്രിട്ടീഷ് വംശജരാണ് വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നതെന്നാണ് വിവരം. യുഎസ് സൈന്യം തമ്പടിക്കുന്ന മേഖലകളിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ച് ഇറാന്‍ അക്രമം നടത്തിയിരുന്നു. യാത്രാവിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന സംശയങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്.

രണ്ടാഴ്ച മുന്‍പ് മേഖലയിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തി. ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഡിസംബര്‍ 26നാണ് ഭൂകമ്പനം ഉണ്ടായത്.

Top