നാശം വിതച്ച് ‘മഹാ’; മുംബൈ നഗരം വെള്ളക്കെട്ടില്‍

മുംബൈ: മുംബൈയിലും സമീപ ജില്ലകളിലും കനത്ത മഴ. ‘മഹാ’ ചുഴലിക്കാറ്റിലുണ്ടായ ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നാണ് കനത്ത മഴ തുടരുന്നത്. രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂക്ഷമാണ്. ഇതേത്തുടര്‍ന്ന് പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

കരയിലേക്ക് എത്തുന്നതിന് മുമ്പ് അറബിക്കടലില്‍ വച്ച് തന്നെ ‘മഹാ’ചുഴലിക്കാറ്റ് ദുര്‍ബലമായതായും മുന്നറിയിപ്പ് നല്‍കേണ്ട സാഹചര്യമില്ലെന്നും ഒരു ദിവസം കൂടി മഴ തുടരുമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒഡീഷയ്ക്ക് അരികിലൂടെ പശ്ചിമബംഗാള്‍ ഭാഗത്ത് കൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് അറിയിപ്പ്.

Top