തിരുവനന്തപുരം ;’മഹ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നു. ഗോവാ തീരത്തു നിന്ന് വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണു ഗുജറാത്ത് തീരത്തേക്കു തിരിഞ്ഞത്.
കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായേക്കും. തെക്കന്‍ ജില്ലകളില്‍ ചുരുക്കം സ്ഥലങ്ങളില്‍ മഴ പെയ്‌തേക്കാം. കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മഹ തീരമെത്തും മുന്‍പേ ശക്തി കുറയുമെന്നാണു വിലയിരുത്തല്‍.
അറബിക്കടലിലെ ഇരട്ടച്ചുഴലിക്കു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപം കൊള്ളുന്നതായും മുന്നറിയിപ്പുണ്ട്. ആന്‍ഡമാന്‍ തീരത്തിനടുത്ത് ഒന്നോ രണ്ടോ ദിവസത്തിനകം ന്യൂനമര്‍ദം ശക്തമാകുമെന്നാണു വിവരം.