ഇന്‍ഡോര്‍: റെയില്‍വേയെ ഏറെ വിവാദത്തിലാക്കിയ കാശി മഹാകാല്‍ എക്സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങുകള്‍ നിര്‍വഹിച്ചു. ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിനിന്റെ ആദ്യ യാത്ര ആരംഭിച്ചത്. രാവിലെ 10.55ന് ഇന്‍ഡോര്‍ എംപി ശങ്കര്‍ ലാല്‍വാനിയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. വാരണാസിയിലാണ് യാത്ര അവസാനിപ്പിക്കുക.
അതേ സമയം ബി5 കോച്ചില്‍ സ്ഥാപിച്ച ശിവ വിഗ്രഹം പാന്‍ട്രി കാറിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ മാറ്റം. ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലുള്ള മൂന്നാമത്തെ സ്വകാര്യ ട്രെയിന്‍ ആണ് കാശി മഹാകാല്‍ എക്‌സ്പ്രസ്.