ഡല്‍ഹി: മഹാരാജാസ് കോളേജിലെ ചുവരെഴുത്ത് വിവാദത്തില്‍ കോളേജ് പ്രിന്‍സിപ്പലിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.
ചുവരിലെഴുതിയ ആശയവും, ഭാഷയും പ്രധാനപ്പെട്ടതാണ്, ഭാഷ കാമ്പസിന് ചേരാത്തതുകൊണ്ടാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്.
ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
മതവിദ്വേഷം വളര്‍ത്തുന്നതിനും അശ്ലീല ചുവയുള്ളതുമായ പദങ്ങളാണ് ചുമരില്‍ എഴുതിയതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എന്‍.എല്‍.ബീന ആരോപിച്ചിരുന്നു. സംഭവത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.