അഭിമന്യുവിന്റെ സ്വപ്നം സാക്ഷാത്കരിച്ചു; വീടിന്റെ താക്കോല്‍ കുടുംബത്തിന് മുഖ്യമന്ത്രി കൈമാറി

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി.

അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ സിപിഎം ബാങ്കില്‍ നിക്ഷേപിച്ച 23.75 ലക്ഷം രുപയുടെ ചെക്കും മുഖ്യമന്ത്രി കുടുംബത്തിന് നല്‍കി.

അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ‘അഭിമന്യു മഹാരാജാസ്’ എന്ന പേരില്‍ ലൈബ്രറിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് വായനശാല ആയിരിക്കും ഇത്. വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്നവരാണ് ഇവിടെയുള്ളത്. നാടിന്റെ തന്നെ അഭിമാനമായിരുന്ന അഭിമന്യു രാഷ്ട്രീയ പകയ്ക്ക് ഇരയായപ്പോള്‍ ഒരു വീടിന്റെ സ്വപ്നങ്ങളും ഇല്ലാതാവുകയായിരുന്നു.

അഭിമന്യുവിനെ സ്‌നേഹിക്കുന്നവരും സുഹൃത്തുക്കളും ചേര്‍ന്നാണ് അഭിമന്യുവിന്റെ പേരില്‍ വായനശാല വട്ടവടയ്ക്ക് സ്വന്തമാക്കിയത്. കേരളത്തിന് പുറമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ലഭിച്ച നാല്‍പതിനായിരത്തോളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്.

Top