കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ അന്വേഷണം മഹാരാജാസ് കോളേജിലേക്കും നീട്ടാന്‍ അന്വേഷണസംഘം തീരുമാനിച്ചു.
മഹാരാജാസ് കോളേജിലെ വനിതാ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപാതകം നടന്ന ദിവസവും അതിന് ശേഷവും മുഹമ്മദുമായി ബന്ധപ്പെട്ടിരുന്നെന്നും ഈ സാഹചര്യത്തിലാണ് അന്വേഷണം ക്യാംപസിലും നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഹമ്മദിന്റെയും കൂട്ടരുടെയും പ്രചരണം തീവ്രസ്വഭാവത്തില്‍ ഉള്ളതായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
കൊലയാളി സംഘത്തിലെ മറ്റൊരാളെ കൂടി അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിഫ കൃത്യത്തില്‍ പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. കേസിലെ ഒന്നാം പ്രതിയും മഹാരാജാസ് കോളേജിലെ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.