കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ മുപ്പതോളം പ്രതികള്‍ ഉള്ളതായി സൂചന. കേസിലെ മുഖ്യപ്രതി ജെ.ഐ. മുഹമ്മദിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. കേസില്‍ നേരിട്ട് പങ്കെടുത്തവരും സഹായിച്ചവരും ഉള്‍പ്പെടെയാണ് മുപ്പതോളം പ്രതികള്‍ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.
ബുധനാഴ്ചയായിരുന്നു മുഹമ്മദിനെ പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണു മുഹമ്മദ് എന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.