പല്‍ഗാര്‍: മഹാരാഷ്ട്രയില്‍ പല്‍ഗാര്‍ ജില്ലയില്‍ 50 ശിവസേന പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ കൂറുമാറ്റം.
ജില്ലയിലെ അംബേസരി, നാഗ്‌സരി പ്രദേശങ്ങളിലെ നിന്നുള്ള പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. ദഹാനു മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥി വിനോദ് നിക്കോളെയെ വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.
അംബേസരിയില്‍ നടന്ന സി.പി.എം പൊതുയോഗത്തില്‍ രാജിവെച്ചത്തിയ ശിവസേന പ്രവര്‍ത്തകര്‍ക്ക്് സ്വീകരണം നല്‍കി. മഹാരാഷ്ട്രയിലെ സി.പി.എം നേതാക്കളായ അഷോക് ധാവ്ളെ, മറിയം ധാവ്ളെ, സ്ഥാനാര്‍ഥി വിനോദ് നിക്കോളെ എന്നിവരും പൊതുയോഗത്തില്‍ പങ്കെടുത്തു.