മുംബൈ : മഹാരാഷ്ട്രയിൽ ബിജെപിയുടെ തന്ത്രം നടക്കില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഗോവയിലടക്കം പയറ്റിയ ബിജെപിയുടെ തന്ത്രം മഹാരാഷ്ട്രയിൽ നടക്കില്ല, ഭൂരിപക്ഷം തെളിയിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. പാർട്ടിയിൽനിന്ന് ഒരാളെ സസ്പെൻഡ് ചെയ്താൽ അയാൾക്കു പിന്നെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ സാധിക്കില്ലന്നും ശരദ് പവാർ പറഞ്ഞു.
അധികാരത്തിന് പിറകെ പോകുന്ന ഏർപ്പാട് ഞങ്ങൾക്കില്ലെന്നും എന്നാൽ സഭയിൽ ശക്തി തെളിയിക്കുമെന്നും ശരത് പവാർ വ്യക്തമാക്കി.
വിശ്വാസ വോട്ടെടുപ്പിന്റെ സമയത്ത് 162 അല്ല, അതിനു മുകളിൽ എംഎൽഎമാരെ ഞാൻ കൊണ്ടുവരും. മഹാരാഷ്ട്രയിലെ ജനങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ ഇവിടെയെത്തിയത്. സംസ്ഥാനത്തു ഭൂരിപക്ഷമില്ലാതെയാണു സർക്കാരുണ്ടാക്കിയത്. കർണാടക, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലൊന്നും ബിജെപിക്കു ഭൂരിപക്ഷമില്ല, പക്ഷേ സർക്കാരുണ്ടെന്നും ശരദ് പവാർ പറഞ്ഞു.
സത്യം ജയിക്കാനാണ് മഹാരാഷ്ട്രയിലെ പോരാട്ടമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ അവകാശപ്പെട്ടു. അധികാരത്തിനു വേണ്ടി മാത്രമല്ല നമ്മുടെ പോരാട്ടം. ‘സത്യമേവ ജയതേ’ എന്നതിനുകൂടി വേണ്ടിയുള്ളതാണ്. നിങ്ങൾ ഞങ്ങളെ എത്ര തകർക്കാൻ ശ്രമിച്ചാലും ഞങ്ങൾ ഐക്യപ്പെട്ടുകൊണ്ടിരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
ബി.ജെ.പിയുടെ അവകാശവാദത്തെ പൊളിച്ച് ശിവസേന – എൻ.സി.പി – കോൺ
ഗ്രസ് പാർട്ടികളിൽ നിന്നുള്ള 162 എം.എൽ.എമാർ മുംബെെയിൽ ഒത്തുകൂടിയിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തിനുള്ള എം.എല്‍.എമാര്‍ ഒത്തുക്കൂടിയത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ ഭൂരിപക്ഷമുണ്ട് മഹാസഖ്യത്തിന്. നിലവിൽ ഹാജരായ 162ൽ ഏറെ പേരുടെ പിന്തുണയുണ്ടെന്നും സഖ്യം അവകാശപ്പെട്ടു. യോഗത്തിനെത്തിയ ശിവസേന, കോൺഗ്രസ്, എൻ.സി.പി നേതാക്കളെ മുദ്രാവാക്യം മുഴക്കിയാണ് എം.എൽ.എമാർ വരവേറ്റത്.