രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര

മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുകയെന്ന് ഐടിമന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനമായ ഓഗസ്റ്റ് 20ന് ആണ് പുരസ്‌കാരം പ്രഖ്യാപിക്കുകയെന്ന് ഐടി വകുപ്പ് മന്ത്രി സതേജ് പാട്ടീല്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നതെന്നും സതേജ് പാട്ടീല്‍ വ്യക്തമാക്കി. കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരത്തില്‍നിന്ന് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദമായതിനു പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം.

Top