മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്; പ്രതീക്ഷയില്‍ കോണ്‍ഗ്രസും ബിജെപിയും

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമായപ്പോള്‍ അടുത്ത ചര്‍ച്ച നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ്. ഇന്നാണ് മഹാരാഷ്ട്രയില്‍ സ്പീക്കര്‍ക്കായുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി എംഎല്‍എയായ നാനാ പട്ടോളാണ് കോണ്‍ഗ്രസ് മുന്‍ നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥി. എന്നാല്‍ ബിജെപി ശനിയാഴ്ച കിസാന്‍ കാതോറിനെ നാമനിര്‍ദേശം ചെയ്തിരുന്നു.

അതേസമയം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നാന പട്ടോളെ തന്നെ വിജയിക്കും എന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പ്രതികരിച്ചിരിക്കുന്നത് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പട്ടോളെ വിത്തര്‍ഭയിലെ സകോലി അസംബ്ലി വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്.

അതേസമയം മുര്‍ബാദില്‍ നിന്നുള്ള പാര്‍ട്ടി എംഎല്‍എ കാതോറാണ് ബിജെപിക്ക് വേണ്ടി സ്ഥാനാര്‍ത്ഥിയാകുന്നത് എന്നാണ് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

എന്നാല്‍ എംവിഎ സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ പ്രകാരം മഹാരാഷ്ട്ര ഗവര്‍ണര്‍ കാളിദാസ് കൊളാംബ്കറിന് പകരം എന്‍സിപി മുതിര്‍ന്ന നിയമസഭാംഗമായ ദിലീപ് വാള്‍സ് പാട്ടീലിനെ താല്‍ക്കാലിക (പ്രോ-ടെം) സ്പീക്കറായി നിയമിച്ചിരുന്നു.

Top