ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 32 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സഹായങ്ങള്‍ എത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചതായും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. ഡാപോളി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും മഹാബലേശ്വറിലേക്ക് അവധി ആഘോഷിക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പെട്ടത്. റായ്ഗഡ്‌സത്താറ ജില്ലകളുടെ അതിര്‍ത്തിയിലായിരുന്നു അപകടം സംഭവിച്ചത്.