മഹാരാഷ്ട്ര കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; മൂന്ന് മരണം

മുംബൈ: മമഹാരാഷ്ട്ര കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. മഹാരാഷ്ട്ര പാൽഘറിൽ ബുധനാഴ്ച വൈകിട്ടോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ ശക്തികൊണ്ട് ഫാക്ടറിയുടെ മേൽക്കൂര തെറിച്ചുവീണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top