മഹാരാഷ്ട്രയില്‍ സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

CONFLICT

മുംബൈ: മഹാരാഷ്ട്രയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഇരു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ഉണ്ടായത്.

സംഭവത്തില്‍ നിരവധി കടകളും വാഹനങ്ങളും കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ ഇരു സമുദായത്തില്‍പ്പെട്ട അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാണെന്ന് പൊലീസ് അറിയിച്ചു. യുവാക്കള്‍ പരസ്പരം കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Top