maharashtra – cow

മുംബയ്: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിനുള്ള നിയന്ത്രണം മഹാരാഷ്ട്രയിലെ കര്‍ഷകരെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുന്നു. ഇത് ഗ്രാമപ്രദേശങ്ങളെ ദുരവസ്ഥയെ വര്‍ദ്ധിപ്പിക്കുകയും ബി.ജെ.പി സര്‍ക്കാരിനെതിരെ നീരസത്തിന്റെ കാറ്റടിക്കാനും കാരണമാകുന്നുണ്ട്. ഹിന്ദുമതത്തില്‍ ദിവ്യമായി കണക്കാക്കുന്ന പശുക്കളെ കശാപ്പുചെയ്യുന്നത് പല സംസ്ഥാനങ്ങളിലും മുമ്പ് തന്നെ നിരോധിച്ചതാണ് എന്നാല്‍ ഇന്ത്യയില്‍ ചിലയിടത്ത് അപൂര്‍വമായി നടപ്പിലാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്നത് ഇന്ത്യയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ മഹാരാഷ്ട്രയില്‍ മറ്റു നാല്‍ക്കാലിയായ കാളയെ കൊല്ലുന്നതും നിര്‍ത്തലാക്കിയിട്ടുണ്ട്. ഗോവധം നിരോധിച്ചതിനെ തുടര്‍ന്ന് ചില ആളുകള്‍ കൂട്ടമായി പശുവ്യാപാരികളെ ആക്രമിച്ചിരുന്നു. ജനസംഖ്യയിലെ ഭൂരിപക്ഷ വിഭാഗമായ ഹിന്ദു മതത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന നിരോധനത്തില്‍ ന്യൂനപക്ഷ വിഭാഗമായ 180 ദശലക്ഷത്തോളം മുസ്ലീങ്ങള്‍ ഇത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് തങ്ങളുടെ ഉത്കണ്ഠ പ്രകടമാക്കിയിരുന്നു.

രാജ്യത്തുടനീളം കന്നുകാലിയുടെ വില താഴ്ന്നിട്ടുണ്ട്. ഏപ്രില്‍ -ഡിസംബര്‍ സമയത്തെ കയറ്റുമതി കണക്കു പ്രകാരം 13 ശതമാനം കുറവാണ് വന്നിട്ടുള്ളത്. ഇതിനിടയില്‍ ഇന്ത്യയുടെ നഷ്ടത്തില്‍ നിന്നും ബീഫ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് പിന്നിലായിരുന്ന ബ്രസീല്‍ നേട്ടമുണ്ടാക്കുന്നുണ്ട്. നിരന്തരമായി ഉണ്ടാകുന്ന വരള്‍ച്ചയും കാലംതെറ്റി വരുന്ന മഴയും കാരണം കൊയ്ത്തു കഴിയുമ്പോള്‍ നഷ്ടത്തിന്റെ കണക്കു മാത്രമുള്ള കര്‍ഷകര്‍ക്ക് മൃഗങ്ങളെ വില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നത്. സ്വന്തമായി ഒന്നും കഴിക്കാനുമില്ല അതിനൊപ്പം വില്‍ക്കാന്‍ പോലും സാധിക്കാത്ത നാല്‍ക്കാലികള്‍ക്കും വെള്ളവും ആഹാരവും കൊടുക്കാന്‍ കഴിയുന്നില്ല എന്ന് അവര്‍ പരാതിപ്പെടുന്നു

എന്താണ് സര്‍ക്കാരിന് വേണ്ടത് ഞങ്ങളുടെ നിലനില്‍പ്പോ? അതോ കന്നുകാലികളുടേയാ? എനിക്ക് ആശ്ചര്യം തോന്നുകയാണ്.കര്‍ഷകനായ രേവാജി ചൗധരി പറയുന്നു. ആഴ്ചകളായി അദ്ദേഹം മഹാരാഷ്ട്രയിലെ കന്നുകാലി ചന്തയില്‍ തന്റെ രണ്ടു കാളകളെ വില്‍ക്കുവാന്‍ ശ്രമിക്കുകയാണ്. പാരമ്പര്യമായി, കൂടുതലും മുസ്ലീം കര്‍ഷകര്‍ വരള്‍ച്ച കാലങ്ങളില്‍ കന്നുകാലികളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ് പതിവ്. പിന്നീട് മണ്‍സൂണ്‍ കഴിഞ്ഞതിന് ശേഷം വരുമാനം കൂടുമ്പോഴാണ് പുതിയതിനെ വാങ്ങിക്കുന്നത്. ആ രീതിയാണ് പുതിയ നിയമം മൂലം മാറിയത്. ഇതുമൂലം അടുത്ത വിതയ്ക്കല്‍ സമയം ആകുമ്പോള്‍ കരുതേണ്ട വിത്തും വളവും വാങ്ങാന്‍ കര്‍ഷകര്‍ക്ക് പണം തികയാതെ വരുന്നു. മഹാരാഷ്ട്രയിലെ മരത്വാഡാ പ്രദേശത്തെ കര്‍ഷക ആത്മഹത്യ ഇപ്പോള്‍ ഇരട്ടിയായിരിക്കുകയാണ്.

Top