മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഘറില്‍ തുടര്‍ച്ചയായ രണ്ട് തവണ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടെര്‍ സ്‌കെയിലില്‍ 3.8 തീവ്രതയുള്ള ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.03നായിരുന്നു ആദ്യ ഭൂചലനം ഉണ്ടായത്.
രണ്ടാമതുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇരുഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.