മുംബൈ: മഹാരാഷ്ട്രയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദയ് സാമന്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. പത്ത് ദിവസങ്ങളായി താന്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു എന്ന് ഉദയ് സാമന്ത് പറഞ്ഞു.
ക്വാറന്റൈനില്‍ പ്രവേശിക്കുന്നതിന് മുമ്പ് താനുമായി ബന്ധപ്പെട്ടവരൊക്കെ ജാഗ്രത പാലിക്കണമെന്നും പരിശോധനയ്ക്ക് വിധേയരാകണമെന്നും ഉദയ് സാമന്ത് അഭ്യര്‍ത്ഥിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തിരികെ ഔദ്യോഗിക ചുമതലകളില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.