മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിച്ചെന്ന് ആരോപിച്ച് പിതാവ് മകളെ തീ കൊളുത്തി.
മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലാണ് സംഭവം നടന്നത്. 70 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ മുംബൈ ജെ ജെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ തുടര്‍ന്ന് പിതാവ് മുഹമ്മദ് മന്‍സൂരിയെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി.
പതിനാറുകാരിയായ മകള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് പിതാവ് വഴക്കിടുന്നത് പതിവായിരുന്നു. സംഭവ ദിവസവും മകളും പിതാവുമായി വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് നിയന്ത്രണ വിട്ട പിതാവ് മണ്ണെണ്ണ ഒഴിച്ച് മകളെ തീ കൊളുത്തുകയായിരുന്നു.