സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് വധശിക്ഷ;നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര

മുംബൈ: സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിന് വധശിക്ഷ വരെ നൽകുന്ന കടുത്ത നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്രാ സർക്കാർ. ശക്തി എന്നാണ് നിയമത്തിന് പേരിട്ടിരിക്കുന്നത്. നിയമത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ഇനി നിയമസഭയിൽ അവതരിപ്പിക്കും.

വ്യവസ്ഥകൾ ആന്ധ്രയിലെ ദിശാ നിയമത്തിന് സമാനമാണ്. അതിക്രമങ്ങളിൻമേലുള്ള അന്വേഷണം 15 ദിവസത്തിനകം പൂർത്തിയാക്കി ഒരുമാസം കൊണ്ട് വിചാരണ തുടങ്ങും വിധമാണ് നിയമനിർമ്മാണം. വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കും. നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് നിലവിലെ ഐപിസി, സിആർപിസി, പോക്സോ ആക്ടുകളിൽ ആവശ്യമായ ഭേദഗതി വരുത്തും.

Top