‘മഹാ തന്ത്രം’ പയറ്റി പവാര്‍; മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കുവെക്കണം

റാത്ത രാഷ്ട്രീയ പ്രതിസന്ധി ഇളകി മറിയുമ്പോള്‍ ‘മഹാ തന്ത്രം’ പയറ്റി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ചില ഉപാധികളാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആശയമാണ് പവാര്‍ മുന്നോട്ട് വെക്കുന്നത്.

പവാര്‍ കാത്തിരിക്കുന്നത് കോണ്‍ഗ്രസിന്റെ ഉത്തരത്തിന് വേണ്ടിയാണ്. അതേസമയം രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്ന ആശങ്ക ഉള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയിലേക്ക് പുറപ്പെട്ടിരുന്നു. അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ എന്നിവര്‍ പവാറുമായി നേരിട്ട് ചര്‍ച്ച നടത്തും. സോണിയ ഗാന്ധി പാവാറിനെ ഫോണില്‍ വിളിച്ചിരുന്നു. എന്‍സിപിക്ക് മുന്നില്‍ ഇനി മണിക്കൂറുകള്‍ മാത്രം. സോണിയ ഗാന്ധി ഡല്‍ഹിയിലും ശരദ് പവാര്‍ മുംബൈയിലും നേതൃയോഗങ്ങള്‍ വിളിച്ചുച്ചേര്‍ത്തു സാഹചര്യങ്ങള്‍ വിലയിരുത്തി. മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പ് തുടര്‍ന്നെങ്കിലും എന്‍സിപിയുടെ അഭിപ്രായം കൂടി പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. പിന്നാലെയാണ് മുന്ന് പ്രധാന നേതാക്കളെ തന്നെ മുംബൈയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. ശിവസേനയുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കന്‍ എംഎല്‍എമാര്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം.

മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കുവയ്ക്കാന്‍ സേനയ്ക്കു മേല്‍ പവാര്‍ സമ്മര്‍ദം ശക്തമാക്കിയെന്നാണ് വിവരം. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ തീരുമാനമെടുക്കു എന്ന് പവാര്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് വൈകിട്ടത്തെ ഉഭയകക്ഷി യോഗം അതി നിര്‍ണായകമാകും.

Top